കണ്ണേ തായ് മലരേ… അരവിന്ദന്റെ അതിഥികളിലെ ആദ്യ ഗാനം കാണാം

aravindante-athithikal-poster

രിടവേളയ്ക്കു ശേഷം ശ്രീനിവാസനും മകന്‍ വിനീത് ശ്രീനിവാസനും ഒന്നിച്ചഭിനയിക്കുന്ന അരവിന്ദന്റെ അതിഥികളിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഹരിനാരായണന്‍ ബികെയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. കണ്ണേ തായ് മലരേ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് വിനീത് ആണ്.

എം മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഖില വിമലാണ് നായിക. ഉര്‍വശിയും ശാന്തികൃഷ്ണയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അജു വര്‍ഗീസ്, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

Top