സത്യപ്രതിജ്ഞാ ചടങ്ങ്; സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളെ ക്ഷണിച്ച് കെജ്രിവാള്‍

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാംതവണയും ഡല്‍ഹി മുഖ്യമന്ത്രി കസേര കയ്യടക്കാന്‍ ഒരുങ്ങുകയാണ് അരവിന്ദ് കെജ്രിവാള്‍.
തന്റെ മൂന്നാം ഊഴത്തില്‍ സത്യപ്രതിജ്ഞ ചടങ്ങ് വേറിട്ടതാക്കാനുള്ള ഒരുക്കത്തിലാണ് കെജ്രിവാള്‍.

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രിയടക്കം നിരവധി പേരെയാണ് അദ്ദേഹം ക്ഷണിച്ചിരിക്കുന്നത്. കൂടാതെ നാളെ നടക്കുന്ന ചടങ്ങിന് സാക്ഷിയാവാന്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളെയും അദ്ദേഹമിപ്പോള്‍ ക്ഷണിച്ചിരിക്കുകയാണ്.

സ്‌കൂളിലെ പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍, 20 അധ്യാപകര്‍, അധ്യാപക വികസന കോര്‍ഡിനേറ്റര്‍മാര്‍ എന്നിവരെയാണ് ഓരോ സ്‌കൂളില്‍ നിന്നും അദ്ദേഹം ക്ഷണിച്ചിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയാണ് കെജ്രിവാള്‍ വീണ്ടും അധികാരത്തിലെത്തുന്നത്. നിയുക്ത മുഖ്യമന്ത്രിക്കൊപ്പം മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ്, കൈലാഷ് ഖെലോട്ട്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്രഗൗതം എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.

Top