സ്ത്രീ സുരക്ഷ; ബിജെപി സര്‍ക്കാര്‍ കണ്ടു പഠിക്കൂ, ഇതാണ് ഹീറോയിസം! കയ്യടിനേടി കെജ്‌രിവാള്‍

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. 5500 ഡിടിസി, ക്ലസ്റ്റര്‍ ബസുകളില്‍ സിസിടിവി ക്യാമറകള്‍, പാനിക് ബട്ടണുകള്‍, ജിപിഎസ് എന്നിവ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.

ഓരോ ബസ്സിലും 3 സിസിടിവി ക്യാമറകളും 10 പാനിക് ബട്ടണുകളും ഓട്ടോമാറ്റിക് വെഹിക്കിള്‍ ലൊക്കേഷന്‍ സിസ്റ്റവും (ജിപിഎസ്) ഘടിപ്പിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഈ പദ്ധതിയുടെ ആദ്യഘട്ടമെന്നോണം ഈ മാസം അവസാനത്തോടെ 100 ബസുകളില്‍ സ്ഥാപിക്കും. മന്ത്രിസഭയില്‍ വേണ്ട തീരുമാനങ്ങള്‍ എടുത്തതായി കെജ്‌രിവാള്‍ അറിയിച്ചു.

മാത്രമല്ല ഒരു ആപ്പ് വികസിപ്പിച്ചെടുക്കുന്നുണ്ടെന്നും അതിലൂടെ ഒരു ബസിന്റെ കൃത്യമായ സ്ഥാനം യാത്രക്കാര്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ‘ബസ് സ്റ്റോപ്പുകളില്‍ കാത്തിരിക്കുന്നവര്‍ക്ക് അവരുടെ ബസ് എത്ര ദൂരെയാണെന്നും അവ എത്താന്‍ എത്ര സമയമെടുക്കുമെന്നും അറിയാന്‍ സാധിക്കും.

Top