ഇഫ്താര്‍ വിരുന്നൊരുക്കി രാഷ്ട്രീയ നേതാക്കള്‍; പ്രമുഖര്‍ വിരുന്നില്‍ പങ്കെടുത്തു

ന്യൂഡല്‍ഹി: ഇഫ്താര്‍ വിരുന്നൊരുക്കി വിവിധ രാഷ്ട്രീയ നേതാക്കള്‍. ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള്‍ ഒരുക്കിയ ഇഫ്താര്‍ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഗുണ്ടൂര്‍ സിറ്റിയിലാണ് ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി വൈ.എസ്.ജഗന്‍മോഹന്‍ റെഡ്ഡിഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമടക്കം നിരവധിപേര്‍ വിപുലമായ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു.


പട്നയില്‍ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ വിരുന്ന് സംഘടിപ്പിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി തുടങ്ങിയവര്‍ വിരുന്നിനെത്തി. കൊല്‍ക്കത്തയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഒരുക്കിയ ഇഫ്താര്‍ വിരുന്നും പ്രമുഖരുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായി.

Top