അന്തരീക്ഷ മലിനീകരണം; ജനങ്ങളുടെ ആരോഗ്യസംരക്ഷണം സര്‍ക്കാരിനെന്ന് കെജ്‌രിവാൾ

kejriwal

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കറിനും പഞ്ചാബ് ഹരിയാന മുഖ്യമന്ത്രിമാരായ അമരീന്ദര്‍ സിംഗ്, മനോഹര്‍ലാല്‍ ഖട്ടാര്‍ എന്നിവര്‍ക്കും കെജ്‌രിവാൾ കത്തയച്ചു.

വിളവെടുപ്പിന് ശേഷം പാടങ്ങള്‍ കത്തിക്കുന്നത് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ തോത് വര്‍ദ്ധിപ്പിക്കുന്നുതായും ഈ വിഷയത്തില്‍ അടിയന്തരമായി നടപടികള്‍ സ്വീകരിക്കണമെന്നും കെജ്‌രിവാൾ കത്തില്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ സര്‍ക്കാരിന്റെയും ജനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെ ഫലമായി അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യസംരക്ഷം സര്‍ക്കാരിനാണെന്നും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ഏറ്റവും മലിനീകരിക്കപ്പെട്ട സ്ഥലങ്ങളില്‍ പത്തില്‍ ഏഴും ഇന്ത്യയിലാണ്. 11-ാം സ്ഥാനത്താണ് ന്യൂഡല്‍ഹി.

Top