അരവിന്ദ് കെജ്‌രിവാളിന് നേര്‍ക്ക് മുളകുപൊടിയാക്രമണം; ഒരാള്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ മുളകുപൊടിയാക്രമണം ഉണ്ടായി.

ഡല്‍ഹി സെക്രട്ടേറിയറ്റിന് മുമ്പില്‍ വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് കെജ്‌രിവാളിന്റെ കണ്ണട തകര്‍ന്നു. മുളകുപൊടി ആക്രമണം നടത്തിയ അനില്‍ കുമാര്‍ ഹിന്ദുസ്ഥാനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സന്ദര്‍ശകര്‍ക്ക് അനുവദിച്ച സ്ഥലത്ത് നിന്നു കൊണ്ടായിരുന്നു മുളകുപൊടി നിറച്ച കൂട് ഇയാള്‍ കെജ്‌രിവാളിന് നേര്‍ക്ക് എറിഞ്ഞത്. സിഗരറ്റ് പാക്കറ്റിനുള്ളില്‍ മുളകുപൊടി നിറച്ചായിരുന്നു ആക്രമണം.

Top