സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ ആം ആദ്മി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാനൊരുങ്ങി കെജ്രിവാള്‍

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ ആം ആദ്മി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വെര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് കെജ്രിവാള്‍ ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുക.

കെജ്രിവാളിന്റെ ഫേസ്ബുക്ക് പേജ്, ട്വിറ്റര്‍ പേജ്, പാര്‍ട്ടി യൂ ട്യൂബ് ചാനല്‍ വഴിയാണ് സ്വാതന്ത്ര്യ ദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുക. ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി അറിയിച്ചു.

Top