ലഫ്റ്റനന്റ് ഗവര്‍ണറുടെ റിപ്പോര്‍ട്ട് കീറികളഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

aravind--kejariwal

ഡല്‍ഹി: നഗരത്തില്‍ സ്ഥാപിക്കുന്ന സിസിടിവി ക്യാമറകള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ റിപ്പോര്‍ട്ട് കീറികളഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

പൊലീസിന്റെ നിര്‍ദ്ദേശം അനുസരിച്ച് മാത്രമേ സര്‍ക്കാരും പൊതുജനങ്ങളും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാവു എന്ന റിപ്പോര്‍ട്ടായിരുന്നു അരവിന്ദ് കെജ്‌രിവാള്‍ ഒരു പൊതുപരിപാടിയില്‍ വെച്ച് കീറികളഞ്ഞത്. എന്നാല്‍ ജനങ്ങളുടെ അഭിപ്രായം അറിയാന്‍ വേണ്ടിയുള്ള ശുപാര്‍ശ മാത്രമായിരുന്നു അത് എന്നാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഓഫീസ് പറഞ്ഞത്.

ഇന്ദിരാഗാഡി സ്‌റ്റേഡിയത്തില്‍ ജനങ്ങളോട് സംസാരിക്കവെയായിരുന്നു സംഭവം. സംസ്ഥാനത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചാല്‍ കുറ്റകൃത്യം കുറയുമെന്നും ഇത്രയും സ്ത്രീകളെ ഇവിടെ കണ്ടതില്‍ ഞാന്‍ സന്തോഷവാനാണെന്നും ഡല്‍ഹിയില്‍ സിസിടിവി ക്യാമറകള്‍ വേണമെന്ന സൂചനയാണ് ഇത് കാണിക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ഓരോ പേജും എടുത്ത് വായിച്ചതിനു ശേഷമാണ് മുഖ്യമന്ത്രി റിപ്പോര്‍ട്ട് കീറികളഞ്ഞത്. ജനാധിപത്യത്തില്‍ ജനങ്ങാളാണ് ഭരിക്കുന്നത്, പൊലീസല്ല, ക്യാമറകള്‍ സ്ഥാപിക്കാന്‍ ലൈസന്‍സ് വേണോ വേണ്ടയോ എന്ന് ജനങ്ങള്‍ പറയുക എന്ന് പറഞ്ഞാണ് കെജ്‌രിവാള്‍ റിപ്പോര്‍ട്ട് കീറികളഞ്ഞത്.

Top