aravind kejrival – court

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നല്‍കിയ അപകീര്‍ത്തി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനോടും മറ്റ് അഞ്ച് ആം ആദ്മി പാര്‍ട്ടി നേതാക്കളോടും നേരിട്ട് ഹാജരാവാന്‍ ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.

ഏപ്രില്‍ ഏഴിന് മുന്പ് ഹാജരാവാനാണ് കോടതിയുടെ നിര്‍ദ്ദേശം. കേജ്‌രിവാളിനെ കൂടാതെ കുമാര്‍ വിശ്വാസ്, അശുതോഷ്, സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ, ദീപക് ബാജ്‌പെയ് എന്നിവര്‍ക്കെതിരെയാണ് കേസ്. പ്രത്യക്ഷത്തില്‍ കേജ്‌രിവാളിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് കോടതി കേസ് പരിഗണിക്കവെ ചൂണ്ടിക്കാട്ടി.

2013 ഡിസംബര്‍ വരെ ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രഡന്റായിരുന്ന അരുണ്‍ ജയ്റ്റ്‌ലി അഴിമതി നടത്തിയെന്നായിരുന്നു കേജ്‌രിവാളിന്റേയും ആം ആദ്മിയുടേയും ആരോപണം. ഡി.ഡി.സി.എ തലവനായിരിക്കെ നടന്ന ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അനധികൃത പണസന്പാദനം നടത്തിയെന്നാണ് ആം ആദ്മിയുടെ വാദം. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും സ്‌റ്റേഡിയത്തിലെ ജോലിക്ക് മേല്‍നോട്ടം വഹിച്ച സൂപ്പര്‍വൈസറി കമ്മിറ്റിയില്‍ താനുണ്ടായിരുന്നില്ലെന്നുമാണ് ജയ്റ്റ്‌ലിയുടെ വാദം.

Top