Aravind Kejrival against BJP

Kejriwal

ന്യൂഡല്‍ഹി: ബിജെപിക്കെതിരേ വീണ്ടും ആക്രമണത്തിനൊരുങ്ങി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയയോ മന്ത്രി സത്യേന്ദ്ര ജയ്‌നോ ആവാം ബിജെപിയുടെ അടുത്ത ലക്ഷ്യമെന്ന ആരോപണവുമായാണ് കെജ്‌രിവാള്‍ രംഗത്തെത്തിയിരിക്കുന്നത്.

സിസോദിയയെയും ജയ്‌നെയും കുടുക്കുന്നതിനുവേണ്ടി ഇവര്‍ ഒപ്പിട്ട രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ ചികഞ്ഞു പുറത്തിടുകയാണെന്നും കെജ്‌രിവാള്‍ ആരോപിച്ചു. കഴിഞ്ഞ മാസം കെജ്‌രിവാളിന്റെ ഓഫീസില്‍ സിബിഐ റെയ്ഡ് നടത്തിയതിനു പിന്നാലെ കെജ്‌രിവാള്‍ കേന്ദ്ര ധനമന്ത്രി ജരുണ്‍ ജയ്റ്റ്‌ലിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയില്‍ ജയ്റ്റ്‌ലിക്ക് പങ്കുണ്ടെന്നായിരുന്നു കെജ്‌രിവാളിന്റെ ആരോപണം. ഇതേത്തുടര്‍ന്ന് ജയ്റ്റ്‌ലി ഇപ്പോഴും സംശയനിഴലിലാണ്.

Top