aranmula-pinaray ministry

പത്തനംതിട്ട: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വാഗ്ദാനം യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് വിമാനത്താവള പ്രദേശത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിത്തിറക്കി.

വിമാനതാവള പദ്ധതി പ്രദേശം ഉള്‍പ്പെടുന്ന 56 ഹെക്ടര്‍ തരിശ് നിലത്ത് കൃഷിയിറക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് മുതല്‍ തുടക്കമാകും.

ഇടതു മുന്നണി സര്‍ക്കാറിന്റ ആദ്യ മന്ത്രിസഭാ യോഗ തീരുമാനമായിരുന്നു ആറന്മുള വിമാന താവള പദ്ധതി പ്രദേശത്ത് കൃഷി ഇറക്കുക എന്നത്. പ്രാരംഭഘട്ടമെന്ന നിലയില്‍ 56 ഹെക്ടര്‍ പാടത്താണ് നെല്‍കൃഷി ചെയ്യുന്നത്.

കൃഷിമന്ത്രി നേരിട്ടെത്തി ആറന്മുളയിലെത്തി നിലമൊരുക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുകയും കൃഷിയിറക്കല്‍ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാനായി സ്‌പെഷ്യല്‍ ഓഫീസറിനെയും നിയമിച്ചിരുന്നു.

മന്ത്രിമാരായ വി.എസ്.സുനില്‍കുമാര്‍, മാത്യു ടി.തോമസ്, എംഎല്‍എമാരായ വീണ ജോര്‍ജ്, രാജു എബ്രഹാം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ആറന്മുള വിമാനത്താവളത്തിന് സര്‍ക്കാര്‍ സഹായം നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിമാനത്താവളങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരല്ല, എന്നാല്‍ ആറന്മുളയില്‍ വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top