Aranmula airport: KGS group files fresh application for eco clearance

ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവളത്തിനായി പരിസ്ഥിതി പഠനം നടത്താന്‍ കെ.ജി.എസ് ഗ്രൂപ്പിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി.

പദ്ധതി സംബന്ധിച്ച് പഠനം നടത്തുന്നതിന് അനുമതി തേടി കെ.ജി.എസ് ഗ്രൂപ്പ് നല്‍കിയ അപേക്ഷയിലാണ് നടപടി.

പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ കെ.ജി.എസ് ഗ്രൂപ്പിന്റെ മറുപടി തൃപ്തികരമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.എന്നാല്‍ ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധസമിതയാണ് അപേക്ഷ പരിഗണിച്ചത്.

അതേസമയം ആറന്‍മുള വിമാനത്താവള പദ്ധതിക്കെതിരാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വം. പദ്ധതിയ്ക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ കുമ്മനം രാജശേഖരന്‍ രംഗത്തെത്തിയിരുന്നു.

ആറന്‍മുള വിമാനത്താവളത്തിനായി ഹരിത ട്രിബ്യൂണല്‍ എന്നേക്കുമായി അനുമതി നിഷേധിച്ചതാണ്. പദ്ധതിക്ക് അനുമതി നല്‍കികൊണ്ടു കഴിഞ്ഞ ഇടതു സര്‍ക്കാര്‍ നല്‍കിയ ഉത്തരവും, വ്യവസായ മേഖലയാക്കി കൊണ്ടുള്ള ഉത്തരവും പിന്‍വലിച്ചാല്‍ വിമാനത്താവളത്തിന്റെ അവസാന സാധ്യതയും അടയും.

വിമാനത്താവളത്തിനായി നികത്തിയ സ്ഥലത്തെ മണ്ണ് നീക്കം ചെയ്ത് കൃഷി ആരംഭിക്കണമെന്നും കുമ്മനം ജൂലൈയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ബിജെപി നേതൃത്വത്തിന്റെ എതിര്‍പ്പ് പരിഗണിക്കാതെയാണ് കേന്ദ്രം വീണ്ടും പരിസ്ഥിതി പഠനത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

Top