ചടുല നൃത്ത ചുവടുകളുമായി ആരാധകരെ ഞെട്ടിച്ച് ആരാധ്യ ബച്ചന്‍

ഭിഷേക് ബച്ചന്‍ -ഐശ്വര്യ റായ് ദമ്പതികളുടെ മകള്‍ ആരാധ്യ ബച്ചന്‍ സിനിമാ ലോകത്തിനും ആരാധകര്‍ക്കും പ്രിയങ്കരിയാണ്. ആരാധ്യയുടെ വിശേഷങ്ങള്‍ അറിയാന്‍ അകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കൂട്ടുകാര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ആരാധ്യയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

ഗലി ബോയ് എന്ന ചിത്രത്തിലെ ‘മേരെ ഗലി മേം’ എന്ന ഗാനത്തിനൊപ്പമാണ് ആരാധ്യ നൃത്തം ചെയ്യുന്നത്. ഫാസ്റ്റ് നമ്പര്‍ സോങിനൊപ്പം അതിമനോഹരമായി ഡാന്‍സ് ചെയ്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ആരാധ്യ. പിങ്ക് നിറമുള്ള ഫ്രോക്കിലെത്തുന്ന ആരാധ്യയുടെ ക്യൂട്ട് ഡാന്‍സ് ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. കുഞ്ഞാരാധ്യ അച്ഛനമ്മമാരേക്കാള്‍ മികച്ച താരമാകുമെന്നാണ് ആരാധകര്‍ പറയുന്നത്.

Top