അറേബ്യന്‍ ഗസല്ലെകളെ വേട്ടയാടിയ മൂന്നുപേര്‍ അറസ്റ്റില്‍

മസ്‌കറ്റ് : അറേബ്യന്‍ ഗസല്ലെകളെ വേട്ടയാടിയ മൂന്നുപേരെ അറസ്റ്റ് ചെയ്തു. മുദൈബിയില്‍ നിന്നാണ് ഇവരെ പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയത്തിനു കീഴിലുള്ള വന്യജീവി സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. വാഹനങ്ങളും തോക്കുള്‍പ്പെടെ ആയുധങ്ങളും ബൈനോക്കുലറുകളും ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

പിടിയിലായവരെയും ആയുധങ്ങളും തുടര്‍ നടപടികള്‍ക്കായി മുദൈബി പൊലീസ് സ്‌റ്റേഷനിലേക്ക് കൈമാറിയതായി മന്ത്രാലയത്തിന്റെ വടക്കന്‍ ശര്‍ഖിയ മേധാവി മുഹമ്മദ് അല്‍ ഹാജ്‌രി പറഞ്ഞു.

ARABIN-GSALLLE

സംരക്ഷിത വിഭാഗത്തില്‍പെടുന്ന മൃഗങ്ങളെയോ പക്ഷികളെയോ ബോധപൂര്‍വം കൊല്ലുകയോ പിടിക്കുകയോ കള്ളക്കടത്ത് നടത്തുന്നവര്‍ക്ക് ആറു മാസം മുതല്‍ അഞ്ചുവര്‍ഷംവരെ തടവോ 5000 റിയാല്‍വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയുള്ളതോ ആയ ശിക്ഷ ലഭിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Top