ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് അറബ് വ്യാപാര സംഘടനകള്‍

ദോഹ: ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച് അറബ് വ്യാപാര സംഘടനകള്‍ രംഗത്ത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നിരന്തരമായി നടത്തുന്ന ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങളെ തുടര്‍ന്നാണിതെന്നാണ് വിശദീകരണം. ലോകവ്യാപകമായി പ്രതിസന്ധി നേരിടുന്ന മതമാണ് ഇസ്ലാമെന്നതടക്കമുള്ള മക്രോണിന്റെ പ്രസ്താവനകളാണ് ഇതിനു പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ആക്ഷേപഹാസ്യ മാസിക പ്രസിദ്ധീകരിച്ചതിനെയും മാക്രോണ്‍ പിന്തുണച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അറബ് രാജ്യങ്ങളിലെ സാമൂഹിക മാധ്യമങ്ങളില്‍ ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനമുണ്ടായത്. തുര്‍ക്കിയിലും പ്രതിഷേധം വ്യാപകമാണ്.

ഖത്തര്‍, കുവൈത്ത്, പലസ്തീന്‍, ഈജിപ്ത്, അള്‍ജീരിയ, ജോര്‍ദാന്‍, സൗദി അറേബ്യ, തുര്‍ക്കി അടക്കമുള്ള രാജ്യങ്ങളില്‍ ബഹിഷ്‌കരണാഹ്വാനം വ്യാപകമാണ്. ഇവിടങ്ങളിലെ പല സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും മറ്റും ഫ്രഞ്ച് ഉത്പന്നങ്ങള്‍ ഒഴിവാക്കുന്നുണ്ട്.

Top