പശ്ചിമേഷ്യയില്‍ സമാധാനമുണ്ടാകാന്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം അനിവാര്യമെന്ന് ആവശ്യപ്പെട്ട് അറബ് രാജ്യങ്ങള്‍

ബഹ്‌റൈന്‍: പശ്ചിമേഷ്യയില്‍ സമാധാനം പുലരാന്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം അനിവാര്യമെന്ന് ആവശ്യപ്പെട്ട് അറബ് രാജ്യങ്ങള്‍ രംഗത്ത്. ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളാണ് ആവശ്യവുമായി രംഗത്തത്തിയത്. ബഹ്‌റൈന്‍ സന്ദര്‍ശിച്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയെ ബഹ്‌റൈന്‍ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു.

അതേ സമയം എഫ് 35 പോര്‍ വിമാനങ്ങള്‍ യു.എ.ഇക്ക് കൈമാറാനുള്ള ചര്‍ച്ച അവിശ്വസനീയമാം വിധം മുന്നോട്ടു പോയതായി യു.എസ് സ്റ്റേറ്റ് വകുപ്പ് വക്താവ് വ്യക്തമാക്കി. ഗള്‍ഫ് മേഖലയില്‍ ഇറാന്റെ ഇടപെടലുകള്‍ തടയുന്നതു സംബന്ധിച്ച് യു.എ.ഇ നേതൃത്വം മൈക് പോംപിയോയുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

Top