അറബ് വംശജയായ പെണ്‍കുട്ടിയുടെ കൊലപാതകം 2 പേര്‍ അറസ്റ്റില്‍

ഒമാന്‍:അറബ് വംശജയായ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് 2 പേര്‍ പിടിയിലായിരിക്കുന്നത്. പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ആയിരിക്കാം എന്നാണ് പൊലീസിന്റെ നിഗമനം. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് മസ്‌കത്ത് ഗവര്‍ണറേറ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.കൊലപാതകവുമായി ബന്ധപ്പട്ട് അന്വേഷണം പുരോഗമിക്കുകയാണ്.

 

Top