മലയാളിയായ എആര്‍ സിന്ധു സിപിഐഎം കേന്ദ്രകമ്മിറ്റിയിലേക്ക്

ന്യൂഡല്‍ഹി : സിപിഐഎം കേന്ദ്രകമ്മിറ്റിയിലേക്ക് മലയാളിയായ എആര്‍ സിന്ധുവിനെ തെരഞ്ഞെടുത്തു. ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിലാണ് തീരുമാനം.

അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറിയാണ് ആലപ്പുഴ സ്വദേശിയായ സിന്ധു. ഡല്‍ഹി കേന്ദ്രീകരിച്ചാണ് സിന്ധു പ്രവര്‍ത്തിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി മുന്‍ എംഎല്‍എയും കിസാന്‍ സഭയുടെ ദേശീയ ഭാരവാഹിയുമായ പി.കൃഷ്ണപ്രസാദിന്റെ ഭാര്യയാണ്.

Top