വീണ്ടും തൃഷ, സിമ്പു, ഹ്രസ്വ ചിത്രവുമായി ഗൗതം മോനോന്‍; സംഗീതം എ.ആര്‍ റഹ്മാന്‍

തൃഷയെയും സിമ്പുവിനെയും പ്രധാനകഥാപാത്രങ്ങളാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ഹ്രസ്വ ചിത്രമാണ് ‘കാര്‍ത്തിക് ഡയല്‍ സെയ്ത യെന്‍’. ചിത്രത്തിന്റെ ടീസര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഗൗതം മേനോന്‍ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ജെസ്സി എന്ന തൃഷ കാര്‍ത്തിക്കിനെ ഫോണില്‍ വിളിക്കുന്നതായാണ് ടീസറില്‍. അതേസമയം, ലോക്ക് ഡൗണ്‍ കാലത്ത് ഗൗതം മേനോന്‍ ഒരുക്കുന്ന ഹ്രസ്വചിത്രമാണിത്. അദ്ദേഹത്തിന്റെ വിണ്ണെത്താണ്ടി വരുവായ എന്ന ചിത്രത്തിലെ കഥാപാത്രങ്ങള്‍ തന്നെയാണ് ഈ ചിത്രത്തിലൂടെ ഒരിക്കല്‍ കൂടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

ഗൗതം മേനോന്റെ ഏറ്റവും മികച്ച പ്രണയ ചിത്രങ്ങളിലൊന്നാണ് 2010 ല്‍ പുറത്തിറങ്ങിയ വിണ്ണൈത്താണ്ടി വരുവായ. ഉദയനിധി സ്റ്റാലിന്‍ വിതരണം നടത്തിയ ഈ ചിത്രത്തിന്റെ സംഗീതസംവിധാനം എ. ആര്‍. റഹ്മാനും, ഛായാഗ്രഹണം മനോജ് പരമഹംസയും എഡിറ്റിംഗ് ആന്റണി ഗോണ്‍സാല്‍വസുമാണു നിര്‍വഹിച്ചത്.

ഈ ചിത്രത്തിന്റ കഥ തന്നെ വ്യത്യസ്ത അഭിനേതാക്കളും വ്യത്യസ്തമായ ക്ലൈമാക്‌സുമായി ഒരേസമയം യേ മായ ചേസാവേ എന്ന പേരില്‍ തെലുങ്കിലും ചിത്രീകരിച്ചിരുന്നു. ചിത്രത്തില്‍ നാഗ ചൈതന്യ, സമന്ത അക്കിനേനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Top