സന്തോഷ് ശിവന്‍-മോഹന്‍ലാല്‍ ചിത്രം കലിയുഗത്തിന് സംഗീതം ഒരുക്കാന്‍ എ.ആര്‍ റഹ്മാന്‍

ന്തോഷ് ശിവനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ‘കലിയുഗം’. ബ്രഹ്മാണ്ഡ ചിത്രമായ കലിയുഗത്തിനു സംഗീതം ഒരുക്കുന്നത് എ.ആര്‍ റഹ്മാന്‍ ആണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രം നിര്‍മ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ്.

മോഹന്‍ലാലും സന്തോഷ് ശിവനും ഒന്നിച്ച ചിത്രങ്ങള്‍ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ചവയായിരുന്നു. നംബര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാലിന് വേണ്ടി സന്തോഷ് ശിവന്‍ ക്യാമറ ചലിപ്പിച്ചു തുടങ്ങിയത്. പിന്നീട് അഹം, യോദ്ധ, ഗാന്ധര്‍വ്വം, പവിത്രം, നിര്‍ണയം, കാലാപാനി, ഇരുവര്‍ എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങള്‍.

ഈ ലിസ്റ്റില്‍ കാലാപാനിയും, ഇരുവറും സന്തോഷ് ശിവന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തു. കാലാപാനി, അഹം, പവിത്രം എന്നീ ചിത്രങ്ങളിലൂടെ കേരള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും സന്തോഷ് ശിവന്‍ സ്വന്തമാക്കി. കലിയുഗത്തില്‍ ഛായാഗ്രാഹകന്റെ വേഷമല്ല, മറിച്ച് സംവിധായകന്റെ വേഷമായിരിക്കും സന്തോഷ് ശിവന്.

Top