എ ആര്‍ റഹ്മാന്‍ ഷോ നാളെയും മറ്റന്നാളും; കാര്‍മേഘങ്ങളില്ലാതെ ആ രണ്ട് ദിനങ്ങള്‍..

ar

നത്ത മഴയെത്തുടര്‍ന്ന് മാറ്റിവെച്ച എ.ആര്‍ റഹ്മാന്‍ ഷോ നാളെയും മറ്റന്നാളും അങ്കമാലിയില്‍ നടക്കും. അങ്കമാലിയിലെ അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി നടക്കുക. പരിപാടിയുടെ ടിക്കറ്റ് ഫ്‌ലവേഴ്‌സ് ടിവിയുടെ ഔദ്യോദിക വെബ്‌സൈറ്റില്‍ ബുക്ക് ചെയ്യാം. 5900, 2360, 1180 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

ശക്തമായ മഴയില്‍ പരിപാടിയ്ക്കായി സ്ഥാപിച്ച ഇലക്ട്രിക് കേബിളുകള്‍ ഉള്‍പ്പെടെ വെള്ളത്തിനടിയിലായ സാഹചര്യത്തിലാണ് ഷോ മാറ്റിവെച്ചിരുന്നത്. തുടര്‍ന്ന് ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങിയവര്‍ക്ക് പണം തിരികെ നല്‍കുകയും ചെയ്തിരുന്നു.

എ.ആര്‍ റഹ്മാന് പുറമെ സംഗീത ലോകത്തെ പല പ്രമുഖരും ഷോയില്‍ പാടാന്‍ തയ്യാറായി എത്തിയിരുന്നു. തങ്ങളെല്ലാവരും പെര്‍ഫോം ചെയ്യാന്‍ കമ്മിറ്റഡായവരാണെന്നും എന്നാല്‍ മഴ മൂലം ഷോ മാറ്റി വയ്ക്കുകയല്ലാതെ വേറെ മാര്‍ഗമില്ലായിരുന്നുവെന്നുമാണ് ഗായകന്‍ ഹരിചരന്‍ പറഞ്ഞത്.

Top