ആ സംഗീതം നിലയ്ക്കില്ല, എ.ആര്‍ റഹ്മാന്‍ ഷോ വീണ്ടും കൊച്ചിയിലേക്ക്: പുതിയ തീയതി പ്രഖ്യാപിച്ചു

ar

ഴയെത്തുടര്‍ന്ന് മാറ്റിവെച്ച എ.ആര്‍ റഹ്മാന്‍ ഷോ വീണ്ടും കൊച്ചിയിലേക്ക് എത്തുന്നു. മെയ് 12ന് നടക്കേണ്ടിയിരുന്ന പരിപാടി ജൂണ്‍ 23,24 തീയതികളില്‍ അങ്കമാലിയിലെ ഓഡിയക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.

ar rahman

പരിപാടിയുടെ ടിക്കറ്റ് ഫ്‌ളവേഴ്‌സ് ടിവിയുടെ ഔദ്യോദിക സൈറ്റില്‍ ബുക്ക് ചെയ്യാം. 5900, 2360, 1180 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

ശക്തമായ മഴയില്‍ പരിപാടിയ്ക്കായി സ്ഥാപിച്ച ഇലക്ട്രിക് കേബിളുകള്‍ ഉള്‍പ്പെടെ വെള്ളത്തിനടിയിലായ സാഹചര്യത്തിലാണ് ഷോ മാറ്റിവെച്ചിരുന്നത്. തുടര്‍ന്ന് ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങിയവര്‍ക്ക് പണം തിരികെ നല്‍കുകയും ചെയ്തിരുന്നു.

Top