28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയ്ക്ക് സംഗീതം ഒരുക്കാന്‍ റഹ്മാന്‍ എത്തുന്നു

28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കാന്‍ ഒരുങ്ങുകയാണ് റഹ്മാന്‍. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന് വേണ്ടിയാണ് റഹ്മാന്‍ സംഗീതം ഒരുക്കുന്നത്.

പൃഥ്വിരാജാണ് ചിത്രത്തില്‍ നായകനായി വേഷമിടുന്നത്. സംഗീത് ശിവന്‍ ചിത്രം യോദ്ധയ്ക്ക് സംഗീതം ചിട്ടപ്പെടുത്തിയത് റഹ്മാനായിരുന്നു. അതിന് ശേഷം ഇപ്പോഴാണ് റഹ്മാന്‍ വീണ്ടും മലയാളസിനിമയിലേക്ക് പ്രവേശിക്കുന്നത്.

ചിത്രം ഒരുങ്ങുന്നത് ബെന്യാമിന്റെ പ്രശസ്ത നോവല്‍ ആടുജീവിതത്തെ ആസ്പദമാക്കിയാണ്. പൃഥ്വി അവതരിപ്പിക്കുന്നത് നജീബ് എന്ന കഥാപാത്രത്തെയാണ്.

Top