എ ആർ റഹ്‍മാൻ മാജിക്; ‘വെന്തു തനിന്തതു കാടി’ലെ പ്രണയഗാനമിതാ

ഗൗതം മേനോൻ ഹിറ്റ് മേക്കിംഗിലെ ഏറ്റവും പുതിയ ചിത്രമാണ് ‘വെന്തു തനിന്തതു കാട്’. ചിമ്പു നായകനായ ചിത്രം വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും റിലീസിന് മുന്നേ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘വെന്തു തനിന്തതു കാടി’ലെ മനോഹരമായ ഒരു പ്രണയഗാനത്തിന്റെ വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ്.

എ ആര്‍ റഹ്‍മാന്റെ സംഗീത സംവിധാനത്തിലുള്ള ‘കാലത്തുക്കും നീ വേണം’ എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. ‘വെന്തു തനിന്തതു കാട്’ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഗലാട്ടയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിര്‍മാതാവ് ഇഷാരി കെ ഗണേഷ് സ്ഥിരീകരണം നല്‍കിയിരുന്നു. ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടായിരിക്കും രണ്ടാം ഭാഗം എത്തുക. തമിഴ്, തെലുങ്ക്, ഹിന്ദി കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് രണ്ടാം ഭാഗം എത്തുക. വൻ ക്യാൻവാസിലായിരിക്കും ചിത്രം എത്തുക. ഴോണറും വ്യത്യാസമായിട്ടുള്ള ഒരു വിഷ്വല്‍ ട്രീറ്റായിരിക്കും രണ്ടാം ഭാഗം. രണ്ടാം ഭാഗവും സ്വീകരിക്കപ്പെട്ടാല്‍ കൂടുല്‍ ഫ്രാഞ്ചൈസുകള്‍ ഉണ്ടാകുമെന്നും ഇഷാരി കെ ഗണേഷ് പറയുന്നു.

Top