പുതിയ മണിരത്‌നം ചിത്രത്തിന് സംഗീതമൊരുക്കുന്നത് എ ആര്‍ റഹ്മാന്‍

നിരവധി ഹിറ്റുകള്‍ സമ്മാനിച്ച മണിരത്‌നവും ഏ ആര്‍ റഹ്മാനും ഒന്നിക്കുന്നു.

ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായി ഗോവയില്‍ റഹ്മാന്‍ സംഗീത രചനയിലാണ്.

വിജയ് സേതുപതി, അരവിന്ദ്‌സ്വാമി, ഫഹദ് ഫാസില്‍, ചിമ്പു, ജ്യോതിക, ഐശ്വര്യ രാജേഷ് തുടങ്ങിയവരെ അണിനിരത്തി മണിരത്‌നമൊരുക്കുന്ന ചിത്രത്തിനാണ് റഹ്മാന്‍ സംഗീതം നല്‍കുന്നത്.

മദ്രാസ് ടാക്കീസിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും.

രാവണന് ശേഷം സന്തോഷ് ശിവന്‍ ഈ മണിരത്‌നം ചിത്രത്തിലൂടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

Top