ബ്രഹ്മാണ്ഡചിത്രം അക്വാമാന്‍ ഫൈനല്‍ ട്രെയിലര്‍ പുറത്തുവിട്ടു

വാര്‍ണര്‍ ബ്രദേര്‍സ്-ഡിസി നിര്‍മിക്കുന്ന ബ്രഹ്മാണ്ഡചിത്രം അക്വാമാന്‍ ഫൈനല്‍ ട്രെയിലര്‍ പുറത്തുവിട്ടു. ഡിസംബര്‍ 21നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഫ്യൂരിയസ് 7, കോണ്‍ജുറിംഗ് സീരിസ് ഉള്‍പ്പെടെ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജയിംസ് വാനാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഹോളിവുഡ് താരം ജാസണ്‍ മൊമോവ ടൈറ്റില്‍ റോളില്‍ എത്തുന്ന സിനിമയില്‍ വന്‍താരനിരയാണ് അണിനിരക്കുന്നത്. ആംബെര്‍ ഹിയര്‍ഡ്, നിക്കോള്‍ കിഡ്മാന്‍, പാട്രിക് വില്‍സന്‍ എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top