ഹോളിവുഡ് ചിത്രം അക്വാമാന്‍ ഡിസംബര്‍ 14ന് കേരളത്തില്‍

ഹോളിവുഡ് ചിത്രം അക്വാമാന്‍ ഡിസംബര്‍ 14ന് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും. ഒരാഴ്ച കൊണ്ടുതന്നെ 100 മില്യാണ്‍ ഡോളര്‍ കളക്ഷന്‍ ചിത്രം നേടി കഴിഞ്ഞു. കാണ്‍ജ്വറിങ് സീരീസ്, ഫാസ്റ്റ് ആന്‍ഡ് ഫ്യൂരീസ് 7 എന്നീ ചിത്രങ്ങളിലൂടെ പ്രക്ഷകപ്രീതി നേടിയ സംവിധായകന്‍ ജെയിംസ് വാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഹോളിവുഡ് താരം ജാസണ്‍ മൊമോവയാണ് ചിത്രത്തില്‍ അക്വാമാനായി എത്തുന്നത്. ആംബര്‍ ഹെര്‍ഡാണ് നായികയാകുന്നത്. വാര്‍ണര്‍ ബ്രോസ് പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന അക്വാമാന്‍ ഇ4 എന്റര്‍ടെയിന്‍മെന്റ് ആണ് കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച ചൈനയിലാണ് ചിത്രം റിലീസ് ചെയ്ത്.

Top