അപ്രീലിയ സ്‌കൂട്ടറിന്റെ ബിഎസ് 6 പതിപ്പുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

റ്റാലിയന്‍ കമ്പനിയായ പിയാജിയോ ഗ്രൂപ്പ് അപ്രീലിയ സ്‌കൂട്ടറിന്റെ പുതിയ പതിപ്പുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബിഎസ് 6 പാലിക്കുന്ന പതിപ്പുകളെയാണ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

എസ്ആര്‍ 160, എസ്ആര്‍ 125, സ്റ്റോം 125 എന്നീ സ്‌കൂട്ടറുകളാണ് പുതിയ മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിഷ്‌കരിച്ച് വിപണികളില്‍ എത്താന്‍ ഒരുങ്ങുന്നത്.

അതേസമയം സ്‌കൂട്ടറുകളുടെ ഡിസൈന്‍, ഫീച്ചറുകള്‍ എന്നീ കാര്യങ്ങള്‍ എല്ലാം ആദ്യ മോഡലിന് തുല്യമാണ്. എന്നാല്‍ ബിഎസ് 4 മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ ബിഎസ് 6ന്റെ എല്ലാ സ്‌കൂട്ടറുകള്‍ക്കും 19,000 രൂപയോളം വില വര്‍ധിച്ചിട്ടുണ്ട്.

എസ്ആര്‍ 160 റേസ്, എസ്ആര്‍ 160 കാര്‍ബണ്‍, എസ്ആര്‍ 160 സ്‌കൂട്ടറുകള്‍ക്ക് കരുത്തേകുക 60 സിസി, സിംഗിള്‍ സിലിണ്ടര്‍, 3 വാല്‍വ് എന്‍ജിനായിരിക്കും. മോട്ടോര്‍ 7,600 ആര്‍പിഎമ്മില്‍ 10.7 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 11.6 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതായിരിക്കും.

Top