എപ്രീലിയ എസ്എക്‌സ്ആര്‍ 125 മാക്‌സിസ്‌കൂട്ടര്‍ വിപണിയില്‍

പിയാജിയോ കമ്പനി എപ്രീലിയ എസ്എക്‌സ്ആര്‍ 125 വിപണിയില്‍ അവതരിപ്പിച്ചു. എപ്രീലിയ എസ്എക്‌സ്ആര്‍ 160 അണിയിച്ചൊരുക്കിയിരിക്കുന്നത് ആര്‍എസ് 660 സ്‌പോര്‍ട്‌സ്‌ബൈക്കില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് എന്നാണ് കമ്പനിയുടെ വാദം. എസ്എക്‌സ്ആര്‍ 125യ്ക്കും ഇതേ ഡിസൈന്‍ ഭാഷ്യമാണ്. എസ്എക്‌സ്ആര്‍ 125ന്റെ പ്രധാന ആകര്‍ഷണങ്ങള്‍ മാക്‌സി സ്‌കൂട്ടറുകളിലെ സ്ഥിരം സാന്നിദ്ധ്യമായ വലിപ്പമേറിയ മുന്‍ എപ്രണ്‍, നീളവും വണ്ണവുമുള്ള സീറ്റ്, നീളം കൂടിയ വിന്‍ഡ് സ്‌ക്രീന്‍, എല്‍ഇഡി ഹെഡ് ലാംപ് എന്നിവയാണ്.

ഗ്ലോസി റെഡ്, മാറ്റ് ബ്ലൂ, ഗ്ലോസി വൈറ്റ്, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളില്‍ എപ്രീലിയ എസ്എക്‌സ്ആര്‍ 125 വാങ്ങാം. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, യുഎസ്ബി ചാര്‍ജിങ് പോര്‍ട്ട്, ഓപ്ഷണലായി ബ്ലൂടൂത്ത് കണക്ടിവിറ്റി, കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം എന്നിവയാണ് മറ്റുള്ള ഫീച്ചറുകള്‍. 125 സിസി വാഹനമായതുകൊണ്ട് എബിഎസ് എസ്എക്‌സ്ആര്‍ 125ല്‍ ലഭിക്കില്ല. 125 സിസി എന്‍ജിന്‍ ആണ് എസ്എക്‌സ്ആര്‍ 125യുടെ പ്രധാന സവിശേഷത. എപ്രീലിയ എസ്എക്‌സ്ആര്‍ 125ന്റെ എക്‌സ്‌ഷോറൂം വില 1.16 ലക്ഷം രൂപ ആണ്.

 

Top