പുതിയ അപ്രീലിയ സ്റ്റോം 125 ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനക്കെത്തി

റ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മ്മതാക്കളായ അപ്രീലിയ പുതിയ സ്റ്റോം 125 -നെ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 65,000 രൂപ എക്സ്ഷോറൂം വിലയിലാണ് ബൈക്ക് വിപണിയിലെത്തിച്ചിരിക്കുന്നത്. രണ്ട് നിറപ്പതിപ്പുകളില്‍ പുതിയ അപ്രീലിയ സ്റ്റോം 125 ലഭിക്കും

അപ്രീലിയ SR -ല്‍ കാണുന്ന 14 ഇഞ്ച് വീലുകള്‍ക്ക് പകരം 12 ഇഞ്ച് അലോയ് വീലുകളാണ് പുതിയ അപ്രീലിയ 125 -ല്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ മുന്നില്‍ ഡിസ്‌ക്ക് ബ്രേക്കിന് പകരം ഇരു വശത്തും ഡ്രം ബ്രേക്കാണ് കമ്പനി സ്റ്റോം 125 -ന് നല്‍കിയിരിക്കുന്നത്. സിബിഎസ് നിലവാരമുള്ളതാണ് പുതിയ അപ്രീലിയ 125.

റെഡ് നിറമുള്ള അപ്രീലിയ ലോഗോയക്ക് പകരമായി വൈറ്റ് നിറമുള്ള ലോഗോയാണ് സ്‌കൂട്ടറിന് നല്‍കിയിരിക്കുന്നത്. ഓഫ്റോഡിംഗിന് സഹായകമാവുന്ന ടയറുകളാണ് പുതിയ അപ്രീലിയ സ്റ്റോം 125 -ലുള്ളത്.
7,500 rpm -ല്‍ 9.3 bhp കരുത്തും 6,250 Nm torque ഉം പരാമവധി സൃഷ്ടിക്കുന്ന ഒറ്റ സിലിണ്ടര്‍ മൂന്ന് വാല്‍വ് എയര്‍കൂളിംഗ് എഞ്ചിനാണ് സ്‌കൂട്ടറിന്റെ ഹൃദയം.

Top