ക്യാഷ്ബാക്ക് ഓഫറുമായി അപ്രീലിയ SR 125 ബുക്കിംഗ് ആരംഭിച്ചു

aprilia sr125

ട്ടോ എക്‌സ്‌പോയിലാണ് പുതിയ അപ്രീലിയ SR 125 സ്‌കൂട്ടറിനെ ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. പുതിയ സ്‌കൂട്ടറിന്റെ ബുക്കിംഗ് അപ്രീലിയ ഇന്ത്യയില്‍ ആരംഭിച്ചു. 65,310 രൂപയാണ് അപ്രീലിയ SR 125 സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില

പെയ്ടിഎം സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് മുഖേനയാണ് പുതിയ അപ്രീലിയ സ്‌കൂട്ടറിന്റെ ബുക്കിംഗ്. www.aprilisar.in എന്ന വെബ്‌സൈറ്റില്‍ നിന്നും പുതിയ 125 സിസി സ്‌കൂട്ടറിനെ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് അയ്യായിരം രൂപയുടെ ക്യാഷ്ബാക്ക് ഓഫര്‍ അപ്രീലിയ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡെലിവറി ആവശ്യമായ നഗരവും ഡീലറെയും പെയ്ടിഎം മാള്‍ വെബ്‌സൈറ്റില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ഓഫര്‍ സെക്ഷനില്‍ ‘BIKE5000’ എന്ന പ്രോമോ കോഡ് ഉപയോഗിച്ച് സ്‌കൂട്ടറില്‍ 5000 രൂപ ക്യാഷ്ബാക്ക് ഓഫറും ഉപഭോക്താവിന് നേടാന്‍ അവസരമുണ്ട്.

ബുക്ക് ചെയ്ത് പതിനഞ്ചു മുതല്‍ ഇരുപതു ദിവസത്തിനുള്ളില്‍ പുതിയ അപ്രീലിയ SR 125 സ്‌കൂട്ടറിന്റെ ഡെലിവറി നടക്കും.

Top