aprilia sr 150 race edition launch

റ്റാലിയന്‍ ഇരുചക്ര നിര്‍മാതാവായ അപ്രീലിയ എസ്ആര്‍ ശ്രേണിയില്‍ പുതിയ സ്‌കൂട്ടര്‍ അവതരിപ്പിക്കുന്നു.

ബൈക്കിന്റെ സവിശേഷതയുള്ള സ്‌കൂട്ടര്‍ എന്ന വിശേഷണമുള്ള എസ്ആര്‍ 150 സ്‌ക്കൂട്ടറിന് ശേഷം റേസ് എഡിഷന്‍ എന്ന പേരില്‍ സ്‌പോര്‍ടി പതിപ്പുമായാണ് അപ്രീലിയ ഇന്ത്യയിലെത്തുന്നത്.

ഫെബ്രുവരി ഒമ്പതോടുകൂടി ഇന്ത്യയിലുള്ള എല്ലാ ഷോറൂമുകളിലും പുതിയ എസ്ആര്‍ 150 റേസ് എഡിഷിനെ അവതരിപ്പിക്കും.

എസ്ആര്‍ 150 സ്‌കൂട്ടറില്‍ നിന്നും വേറിട്ട കോസ്‌മെറ്റിക് പരിവര്‍ത്തനങ്ങളുമായാണ് റേസ് പതിപ്പ് അവതരിക്കുന്നത്.

പുതിയ ഡെക്കാലുകള്‍, സ്വര്‍ണനിറത്തിലുള്ള ഫ്രണ്ട് ബ്രേക്ക് കാലിപര്‍, റെഡ് അലോയ് വീലുകള്‍, റെഡ് പെയിന്റിലുള്ള റിയര്‍ ഷോക്ക് അബ്‌സോര്‍ബര്‍ സ്പ്രിംഗ് എന്നീ പുതുമകള്‍ സ്‌കൂട്ടറിലുണ്ട്.

10.4ബിഎച്ച്പിയും 11.4എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കുന്ന അതെ 154.4സിങ്കിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിനാണ് അപ്രീലിയ റേസ് എഡിഷനും കരുത്തേകുന്നത്. സിവിടി ട്രാന്‍സ്മിഷനും ഈ എന്‍ജിന്റെ ഭാഗമായുണ്ട്.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ സിങ്കിള്‍ കോയില്‍ സ്പ്രിംഗുമാണുള്ളത്. കൂടാതെ റെഡ് നിറത്തിലുള്ള അലോയ് വീലുകളും സ്‌കൂട്ടറിനെ വേഗത്തിലാക്കുന്നു.

ബ്രേക്കിംഗ് സംബന്ധിച്ച കാര്യങ്ങള്‍ക്ക് മുന്നില്‍ 220എംഎം ഡിസ്‌കും പിന്നില്‍ 140എംഎം ഡ്രം ബ്രേക്കും നല്‍കിയിട്ടുണ്ട്.

ദില്ലി എക്‌സ്‌ഷോറൂം 65,000രൂപയ്ക്കാണ് അപ്രീലിയ എസ്ആര്‍ 150 വിപണിയിലെത്തിയത്. നിലവിലെ ഈ മോഡലില്‍ നിന്നും അല്പം കൂടിയ വിലയ്ക്കായിരിക്കും റേസ് എഡിഷന്‍ എത്തിച്ചേരുന്നത്.

Top