അടുത്ത തലമുറ സ്‌കൂട്ടറുകള്‍ക്ക് ബ്ലൂടൂത്ത് കണക്ടിവിറ്റി നല്‍കാനൊരുങ്ങി അപ്രീലിയ

aprilia sr125

റ്റാലിയന്‍ വാഹന നിര്‍മ്മാതാക്കളായ അപ്രീലിയ അടുത്ത തലമുറ സ്‌കൂട്ടറുകള്‍ക്ക് ബിഎസ് VI എഞ്ചിനോടൊപ്പം ബ്ലൂടൂത്ത് കണക്ടിവിറ്റി നല്‍കാനൊരുങ്ങുന്നു. അപ്രീലിയ എസ്ആര്‍ 150, എസ്ആര്‍ 125, എസ്ആര്‍ 125 സ്റ്റോം എന്നീ മോഡലുകള്‍ക്കാണ് ബ്ലൂടൂത്ത് ഫംഗ്ഷനുള്ള സ്പീഡോമീറ്റര്‍ കണ്‍സോള്‍ ഘടിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തവര്‍ഷം ആദ്യ പകുതിയോടെ തന്നെ എസ്ആര്‍ നിര സ്‌കൂട്ടറുകളില്‍ പുതിയ ഫീച്ചറുകള്‍ അപ്പഗ്രേഡ് ചെയ്യുമെന്നാണ് കമ്പനി
അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, പുതുക്കിയ ഗ്രാഫിക്സ് എന്നിവയും വാഹനത്തിന് ലഭിക്കുമെന്നും വിവരമുണ്ട്.

നിലവില്‍ ടിവിഎസ് Nടോര്‍ക്ക് മാത്രമാണ് രാജ്യത്ത് ബ്ലൂടൂത്ത് കണക്ടിവിറ്റി പ്രധാനം ചെയ്യുന്ന ഏക സ്‌കൂട്ടര്‍. ഒരു സ്മാര്‍ഫോണ്‍ ആപ്പ് ഉപയോഗിച്ച് കോളര്‍ ഐഡി, നാവിഗേഷന്‍ പിന്നെ മറ്റ് പല ഫീച്ചറുകളും ഇതില്‍ ഉപയോഗിക്കാം. അപ്രീലിയയും എസ്ആര്‍ നിരക്കായി ഒരു സ്മാര്‍ട്ട്ഫോണ്‍ ആപ്പ് വികസിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ്.

Top