ഇലക്ട്രോണിക് സ്കൂട്ടറുമായി അപ്രീലിയ ഇഎസ്ആർ വൺ

റ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ അപ്രീലിയ ഇഎസ്ആർ വൺ ഇലക്ട്രിക് സ്കൂട്ടറുമായി എത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ മൈക്രോ സ്കൂട്ടറിന് 350W ബ്രഷ്‌ലെസ്സ് മോട്ടോർ ആണ് ഹൃദയം. നീക്കംചെയ്യാവുന്ന ബാറ്ററി പായ്ക്ക് ഉൾപ്പെടുത്തുന്നതുകൊണ്ട് ഇത് വീട്ടിലോ ഓഫീസിലോ എളുപ്പത്തിൽ ചാർജ് ചെയ്യാൻ ഉപഭോക്താക്കളെ സഹായിക്കുന്നു.

ഈ മൈക്രോ സ്കൂട്ടറിൽ ഇരുവശത്തും 10 “വീലുകളുള്ള മഗ്നീഷ്യം അലോയി ഫ്രെയിമിലാണ് നിർമ്മാതാക്കൾ നിർമ്മിച്ചിരിക്കുന്നത്.659 പൗണ്ട് അഥവാ ഏകദേശം 60,000 രൂപ ആയിരിക്കും അപ്രീലിയ eSR1 മൈക്രോ സ്കൂട്ടറിന്റെ വില. eSR1 മൈക്രോ സ്കൂട്ടറിൽ ഫ്രണ്ട് വീലിനുള്ളിലെ മോട്ടോറിനു മുകളിൽ ഒരുക്കിയിരിക്കുന്ന റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റവും പുറകിൽ കേബിൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സിംഗിൾ ഡിസ്കും ലഭ്യമാണ്.

Top