അപ്രീലിയ 250 സിസി മാക്സി-സ്‍കൂട്ടർ വരുന്നു

പ്രീലിയയുടെ സ്റ്റാൻഡേർഡ് മോഡലായ എസ് ആർ മാക്സ് 250 എച്ച് പി ഇ പതിപ്പ് ചൈനയിൽ അവതരിപ്പിച്ചു. 25.8bhp-യും 22.5Nm-ഉം പുറപ്പെടുവിക്കാൻ കഴിവുള്ള 244cc, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് അപ്രീലിയ SR Max250 HPE-യ്ക്ക് കരുത്ത് പകരുന്നത്. കീവേ വിയെസ്‌റ്റെ 300i യുടെ 278 സിസി മിൽ ഉപയോഗിച്ച് 18.8 ബിഎച്ച്‌പിയും 22 എൻഎമ്മും വാഗ്ദാനം ചെയ്യുന്ന പതിപ്പ് ഇന്ത്യയിൽ നേരത്തെ വിപണിയിൽ എത്തിച്ചിരുന്നു.

മികച്ച പ്രകടനത്തോടൊപ്പം അപ്രീലിയ ആകർഷകമായ സ്റ്റൈലിംഗിലും ലഭിക്കുന്നു. വലിയ മാക്‌സി-സ്‌കൂട്ടറിന്റെ മുൻവശവും സൈഡ് പാനലുകളിൽ ചുളിവുകളുള്ള ഒരു ആക്രമണാത്മക ശരീരഭാഷയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ടിൻഡ് ഹെഡ്‌ലാമ്പ് സജ്ജീകരിച്ചിരുക്കുന്നതും കൂടുതൽ ആകർഷമാണ്. കൂടാതെ, SR Max250-ൽ വലിയ വിൻഡ്‌സ്‌ക്രീനും റൈഡറിനും പിലിയനും വേണ്ടി വിശാലമായ രൂപത്തിലുള്ള സീറ്റുകളും ഉണ്ട്.

Top