april 26 will be horn harthal-says kadakampalli surendran

kadakampally-surendran

തിരുവനന്തപുരം: ഏപ്രില്‍ 26 ന് സംസ്ഥാനത്ത് ഹോണ്‍ ഹര്‍ത്താല്‍. അന്തര്‍ദേശീയ ശബ്ദ മലിനീകരണ ബോധവത്കരണ ദിവസമായ ഏപ്രില്‍ 26 ന് ശബ്ദമലിനീകരണത്തിനെതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ഹോണ്‍ നിരോധിത ദിവസമായി ആചരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്നും ഒരു ദിവസം എല്ലാവരും പൂര്‍ണമായി ഹോണ്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച വാഹന പ്രചരണ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സര്‍ക്കാരും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് ഏപ്രില്‍ 26 നു ഹോണ്‍ വിമുക്ത ദിനം ആചരിക്കുന്നത്. ഈ ദിവസത്തില്‍ എല്ലാവരും ഹോണ്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Top