കുട്ടികളിൽ നിന്നും അകറ്റി നിർത്തേണ്ട ആപ്പുകൾ

ഡാറ്റയുടെ പ്രാധാന്യം കൂടുമ്പോൾ സ്വകാര്യതയും സുരക്ഷിതമായിരിക്കണം. പരസ്യ-ടെക് വ്യവസാങ്ങളിൽ ഡാറ്റാ പോയിന്റുകള്ളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുകയാണ്. പല പരസ്യ കമ്പനികളും വൻകിട ടെക്നോളോജികളും ഉന്നം വെക്കുന്നത് കുട്ടികളെയാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

പരസ്യ തട്ടിപ്പ് സംരക്ഷണം, സ്വകാര്യത പാലിക്കൽ എന്നിവയെ അടിസ്ഥാനമാക്കി പിക്സലേറ്റ് എന്ന കമ്പനി ഈയടുത്ത് ഒരു പഠനം നടത്തി. 1000-ലധികം കുട്ടികളിലാണ് പഠനം നടന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും മറ്റ് ആപ്പ് സ്റ്റോറുകളിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ആപ്പുകൾ കുട്ടികളുടെ ഡാറ്റ പരസ്യ കമ്പനികൾക്ക് കൈമാറുന്നതായി പഠനം കണ്ടെത്തി. പഠനമനുസരിച്ച് ഓൺലൈൻ പരസ്യദാതാക്കൾ സാധാരണ ആപ്പുകളെക്കാള്‍ 3.1 മടങ്ങ് അധികം സമയം കുട്ടികളുടെ ആപ്പുകള്‍ക്കായാണ് പ്രവര്‍ത്തിക്കുന്നുണ്ട്.

ആന്ക്രിബേർഡ്‌സ്, കാൻഡി ക്രഷ് എന്നീ ആപ്പുകൾ കുട്ടികളുടെ പ്രിയപ്പെട്ട ഗെയിമിങ് ആപ്പുകളിലൊന്നാണ്. കളറിംഗ്, ഗണിതശാസ്ത്ര പ്രശ്‌നങ്ങൾ, ആകൃതി തിരിച്ചറിയലിന് സഹായിക്കുന്ന ആപ്പുകളും ഒരുപാടുണ്ട്. ഈ ആപ്പുകളെല്ലാം ലൊക്കേഷന്‍, ഐപി വിലാസങ്ങൾ, മറ്റ് തിരിച്ചറിയൽ വിവരങ്ങൾ എന്നിവ ശേഖരിക്കുകയും ചെയ്യുന്നുണ്ട്.

മേഖലക്കനുസരിച്ച നോട്ടിഫിക്കേഷനുകൾ വഴിയുള്ള പരസ്യങ്ങളെ ലക്ഷ്യം വെച്ചാണ് ഇവര്‍ വിവരങ്ങള്‍ ശേഖരിക്കുക. കുട്ടികളുടെ ഓൺലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്ടിനെ അടിസ്ഥാനമാക്കിയായിരുന്നു പിക്സലേറ്റ് പഠനം നടത്തിയത്. 1998ലാണ് കുട്ടികളുടെ ഓൺലൈൻ സ്വകാര്യത സംരക്ഷിക്കുക ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഈ നിയമം പാസാക്കിയത്.

ആപ്പിൾ ആപ്പ് സ്റ്റോറിലെ എല്ലാ ആപ്പുകളിലും എട്ട് ശതമാനവും ഗൂഗിൾ പ്ലേ സ്റ്റോറിലെ എല്ലാ ആപ്പുകളിലും ഏഴ് ശതമാനവും കുട്ടികളെ ഉദ്ദേശിച്ചുള്ള ആപ്ലിക്കേഷനുകളാണെന്ന് പഠനം സൂചിപ്പിക്കുന്നു. ഈ ആപ്പുകളിൽ, ഏകദേശം 42 ശതമാനം ആപ്പുകളും പരസ്യദാതാക്കളുമായി വ്യക്തിഗത വിവരങ്ങൾ പങ്കിടാനുള്ള സാധ്യത കൂടുതലാണ് താനും.

Top