വായു മലിനീകരണത്തിന്റെ തോത് പരിശോധിക്കുന്നതിനായി ആപ്പുകള്‍ ഫലപ്രദം

ലസ്ഥാന നഗരം കനത്ത പുകമഞ്ഞിന്റെ പിടിയിലായി കഴിഞ്ഞു.

ഉത്സവകാലത്തിന് ശേഷം ഡല്‍ഹിയിലെ വായുമലിനീകരണത്തിന്റെ തോത് വളരെയേറെയാണ് ഉയര്‍ന്നിരിക്കുന്നത്.

ഡോക്ടര്‍മാര്‍ മാസ്‌കുകള്‍ ഉപയോഗിക്കാനും രാവിലെയും വൈകിട്ടുമുള്ള നടത്തം ഉപേക്ഷിക്കാനും ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നുണ്ട്.

വായു മലിനീകരണത്തിന്റെ തോത് പരിശോധിക്കുന്നതും മറ്റൊരു ഫലപ്രദമായ മാര്‍ഗ്ഗമാണ്.

ഏറ്റവും എളുപ്പമുള്ള വഴികളില്‍ ഒന്ന് ഇതിനായി സ്മാര്‍ട്‌ഫോണ്‍ ആപ്പുകള്‍ ഉപയോഗിക്കുക എന്നതാണ്.

അന്തരീക്ഷ മലിനീകരണത്തെ കുറിച്ച് മനസിലാക്കാന്‍ സഹായിക്കുന്ന നിരവധി ആപ്പുകളാണ് ഇപ്പോള്‍ ലഭ്യമാകുന്നത്.

സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ഇത്തരത്തിലുള്ള ചില മികച്ച ആപ്പുകളില്‍ ഒന്നാണ് എയര്‍വേദ.

ഓരോ പ്രദേശത്തെയും കൃത്യതയോടു കൂടിയ തത്സമയ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് ആണ് എയര്‍വേദയില്‍ ലഭ്യമാക്കുന്നത്.

പിഎം2.5,എക്യുഐ, പിഎം10 എന്നിവ ഉള്‍പ്പടെ ചുറ്റുമുള്ള അന്തരീക്ഷത്തിലെ വായുവിന്റെ ഗുണനിലവാരം ഉപയോക്താക്കള്‍ക്ക് ഇതിലൂടെ പിന്തുടരാം.

ഏത് പ്രദേശത്തെയും അതുവരെയുള്ള വായുവിന്റെ ഗുണനിലവാര വിവരങ്ങള്‍ കാണാനും , ആഗോള നിരക്കുകളുമായി നഗരത്തിലെ മലിനീകരണ നിരക്ക് താരതമ്യം ചെയ്യാനും നല്ല ശ്വസനത്തിന് എന്ത് ചെയ്യണമെന്ന് തീരുമാനം എടുക്കാനും ഇതിലൂടെ കഴിയുകയും ചെയ്യും.

Top