നടപടി അംഗീകരിക്കുന്നു, സംഘപരിവാറിനെതിരേ ഇനിയും പോരാടും; റിജില്‍ മാക്കുറ്റി

കണ്ണൂര്‍: മാടിനെ പരസ്യമായി കശാപ്പ് ചെയ്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്സില്‍നിന്നു സസ്‌പെന്‍ഡ് ചെയ്ത നടപടി അംഗീകരിക്കുന്നുവെന്ന് റിജില്‍ മാക്കുറ്റി.

സംഘപരിവാറിനെതിരേ ഇനിയും ചങ്കൂറ്റത്തോടെ പോരാട്ടം തുടരുമെന്നും റിജില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പരസ്യമായി മാടിനെ അറുത്ത് സമരം നടത്തിയ മൂന്നു യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളെയാണ് ദേശീയ നേതൃത്വം സസ്‌പെന്‍ഡ് ചെയ്തത്. റിജില്‍ മാക്കുറ്റിയെ കൂടാതെ ജോഷി കണ്ടത്തില്‍, സറഫുദ്ദിന്‍ എന്നിവര്‍ക്കെതിരേയുമാണ് നടപടിയെടുത്തത്.

Top