സംസ്ഥാനങ്ങള്‍ക്കും കമ്പനികള്‍ക്കും കോവിഡ് വാക്‌സിനുകള്‍ നേരിട്ട് ഇറക്കുമതി ചെയ്യാം

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും വിദേശരാജ്യങ്ങളില്‍ നിന്ന് അംഗീകൃത കോവിഡ് വാക്‌സിനുകള്‍ നേരിട്ട് ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കി. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും വിതരണം ചെയ്യുന്നതിനായി വാക്‌സിന്‍ ഇറക്കുമതി ചെയ്യാമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

രാജ്യം അംഗീകാരം കൊടുത്ത വാക്‌സിനാണെങ്കില്‍ ഇറക്കുമതി ലൈസന്‍സ് ലഭിച്ചാല്‍ ഏത് സ്വകാര്യ കമ്പനികള്‍ക്കും ഈ വാക്‌സിനുകള്‍ നേരിട്ട് ഇറക്കുമതി ചെയ്യാമെന്ന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനെ ഉദ്ധരിച്ച് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുത്. വാക്‌സിന് ഇന്ത്യയില്‍ ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ലെങ്കില്‍ ഇറക്കുമതി ചെയ്യുന്നവരോ വാക്‌സിന്‍ നിര്‍മാതാവിന്റെ അംഗീകൃത പ്രതിനിധിയോ അനുമതി ലൈസന്‍സിന് അപേക്ഷിക്കേണ്ടതുണ്ട്. റഷ്യന്‍ നിര്‍മിത സ്പുടിനിക് വി വാക്‌സിനായിരിക്കും രാജ്യത്തെ സ്വകാര്യ വിപണിയില്‍ ലഭ്യമാകുന്ന ആദ്യ ഇറക്കുമതി വാക്‌സിന്‍.

Top