കുട്ടിയെ കൊലപ്പെടുത്തിയയാള്‍ക്ക് തക്കതായ ശിക്ഷ വേണം;സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് വിജയ്

പുതുച്ചേരി: പുതുച്ചേരിയില്‍ ഒന്‍പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വിജയ്. തമിഴക വെട്രി കഴകത്തിന്റെ പേരില്‍ പ്രസ്താവനയിറക്കിക്കൊണ്ടാണ് പുതുച്ചേരി കൊലപാതകത്തില്‍ വിജയ് ഇടപെട്ടിരിക്കുന്നത്. കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്നും വിജയ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പുതുച്ചേരി മുതിയാല്‍പേട്ട സ്വദേശിനിയായ ഒന്‍പത് വയസുകാരി ലൈംഗികാതിക്രമത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകമാണ്. മകളെ നഷ്ടപ്പെട്ട ആ മാതാപിതാക്കളെ ഹൃദയ വേദനയോടെ അനുശോചനം അറിയിക്കുന്നു. കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയയാള്‍ക്ക് ഉചിതമായ ശിക്ഷ കൊടുക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്.

ഫെബ്രുവരി ആറിനാണ് രണ്ട് ദിവസത്തിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. പുതുച്ചേരിയിലെ അഴുക്കുചാലില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പെണ്‍കുട്ടിയുടെ കൈയും കാലും കെട്ടിയ നിലയിലായിരുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കം നാല് പേരെ അറസ്റ്റ് ചെയ്തായും സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

Top