appointment row-cabin meeting

തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ അടക്കമുള്ളവര്‍ അതാത് വകുപ്പുകളില്‍ നടത്തിയ നിയമനങ്ങളെ കുറിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.

സ്വജനപക്ഷപാതം തടയുന്നതിന് വേണ്ടി നിയമനിര്‍മാണം കൊണ്ടുവരും. ഇതു സംബന്ധിച്ച നയം രൂപീകരിക്കാന്‍ ഒരു ബോര്‍ഡ് രൂപീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

പുതിയ നിയമനങ്ങള്‍ നടത്തുമ്പോള്‍ വിജിലന്‍സിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയും കൊണ്ടുവരും. ഡെപ്യൂട്ടേഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ ഇത് ബാധകമാക്കും. വിജിലന്‍സിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് നിയമനം നല്‍കില്ല. മാനേജിംഗ് ഡയറക്ടര്‍/ജനറല്‍ മാനേജര്‍ തസ്തികകളിലെ നിയമനങ്ങള്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാണ്.

ദേശീയ തലത്തിലടക്കമുള്ള സാങ്കേതിക വിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന ഒരു സമിതിയെ നിയോഗിച്ചുകൊണ്ടായിരിക്കും ഇനിമുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളിലേയ്ക്കുള്ള നിയമനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് നടത്തുക.

Top