ഗവര്‍ണര്‍ നിയമനം; പട്ടികയില്‍ എന്തുകൊണ്ട് സ്ത്രീകളില്ലെന്ന് ഖുശ്ബു

ചെന്നൈ: പുതിയ ഗവര്‍ണര്‍ നിയമന പട്ടികയില്‍ സ്ത്രീകളില്ലാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി ബി.ജെ.പി. നേതാവും നടിയുമായ ഖുശ്ബു. രാഷ്ട്രപതിയെ ടാഗ് ചെയ്ത് ട്വിറ്ററിലാണ് ഖുശ്ബു ചോദ്യമുന്നയിച്ചത്.

‘ബഹുമാനപ്പെട്ട സര്‍, ഒരു സംസ്ഥാനത്തിന്റെയും ഗവര്‍ണര്‍ പദവിയിലേക്ക് അര്‍ഹതയുള്ള ഒരു വനിതയെപ്പോലും അങ്ങേക്ക് കണ്ടെത്താനായില്ലേ? എന്തുകൊണ്ടാണ് ഈ വിവേചനം? ഇത് വേദനാജനകമാണ്.” -പുതിയ ഗവര്‍ണര്‍മാരുടെ പട്ടിക പങ്കുവെച്ച് ഖുശ്ബു കുറിച്ചു.

കോണ്‍ഗ്രസ് ദേശീയ വക്താവായിരുന്ന ഖുശ്ബു കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ബിജെപിയില്‍ ചേര്‍ന്നത്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തൗസന്‍ഡ് ലൈറ്റ്‌സ് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

 

Top