ഏഴ് വ്യത്യസ്ത ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരുടെ നിയമനം: വിജ്ഞാപനം പുറത്ത്

ഴ് വ്യത്യസ്ത ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരുടെ നിയമനം സംബന്ധിച്ച് നിയമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.

മേഘാലയ, അലഹബാദ്, രാജസ്ഥാൻ, ഗുവാഹത്തി, ഒറീസ, ഉത്തരാഖണ്ഡ്, പഞ്ചാബ്-ഹരിയാന ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരുടെ നിയമനമാണ് ഇതോടെ നിലവിലെ വന്നത്.

മദ്രാസ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് എസ്. വൈദ്യനാഥനെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു.
രാജസ്ഥാൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരുൺ ബൻസാലിയെ അലഹബാദ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിച്ചു.
രാജസ്ഥാൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവയെ രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് വിജയ് ബിഷ്‌ണോയിയെ ഗുവാഹത്തി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിച്ചു.
പട്‌ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ചക്രധാരി ശരൺ സിങ്ങിനെ ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചതായും കേന്ദ്രസർക്കാർ അറിയിച്ചു.
പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായ ജസ്റ്റിസ് റിതു ബഹ്‌രിയെ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു.
പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ഗുർമീത് സിംഗ് സാന്ധവാലിയയെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബി ആർ ഗവായ് എന്നിവരടങ്ങിയ സുപ്രീം കോടതി കൊളീജിയം ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസുമാരായി നിയമിക്കുന്നതിന് ഈ ജഡ്ജിമാരുടെ പേരുകൾ ശുപാർശ ചെയ്യാൻ അടുത്തിടെ തീരുമാനിച്ചിരുന്നു.

Top