എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോര്‍ വിമണ്‍ സ്പോണ്‍സേര്‍ഡ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

sslc

തിരുവനന്തപുരം: എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോര്‍ വിമണ്‍, പൂജപ്പുരയില്‍ എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനിയറിംങ്, സിഗ്‌നല്‍ പ്രോസസ്സിംഗ് എന്നീ ബ്രാഞ്ചുകളിലെ സ്പോണ്‍സേര്‍ഡ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുളളു. 1000 രൂപ ഫീസടച്ച് www.lbt.ac.in, www.lbscentre.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ നിന്നും അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബര്‍ ഒന്‍പത്. ഫോണ്‍: 0471 2349232, 9895983656, 8547458075, 9446136613.

Top