ഭൂമി തരംമാറ്റൽ; അപേക്ഷകളിൽ 6 മാസത്തിനകം നടപടി: കെ രാജന്‍

തിരുവനന്തപുരം: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദീകരണവുമായി റവന്യുമന്ത്രി കെ.രാജന്‍ . 2021 ഏപ്രില്‍ മാസം മുതല്‍ ഇതുവരെ 40084 അപേക്ഷകള്‍ തീര്‍പ്പാക്കി. ഇതുവരെ ഒരു ലക്ഷത്തിലേറെ അപേക്ഷകള്‍ ലഭിച്ചു. 2021 വരെ ജനുവരി വരെ കിട്ടിയ അപേക്ഷകള്‍ ആറു മാസം കൊണ്ടു തീര്‍പ്പാക്കും.

ഉദ്യോഗസ്ഥര്‍ ഇല്ലാത്തതാണ് പലയിടത്തും അപേക്ഷകള്‍ കെട്ടിക്കിടക്കാന്‍ കാരണം. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ കുറവുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും റവന്യു മന്ത്രി കെ രാജന്‍ നിയമസഭയില്‍ പറഞ്ഞു. വാഹന സൗകര്യമില്ലാത്ത വില്ലേജ് ഓഫിസുകളില്‍ വാഹന സൗകര്യം ഏര്‍പ്പാടാക്കുമെന്നും റവന്യു മന്ത്രി കെ രാജന്‍ നിയമസഭയില്‍ പറഞ്ഞു.

 

Top