ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്; ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെ കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ് നടത്തുന്ന സംഘത്തെ സൈബര്‍ഡോം കണ്ടെത്തി. ആപ്പ് വഴി ബാങ്ക് അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുത്താണ് തട്ടിപ്പുകള്‍ നടത്തുന്നത്.

ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം നടക്കുന്നത്. 10 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതായി ഐജി മനോജ് എബ്രഹാം അറിയിച്ചു. 15 ലക്ഷം രൂപയോളമാണ് ഇതുവരെ നഷ്ടപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ജാര്‍ഖണ്ഡ് പൊലീസിനും സൈബര്‍ഡോമിനും വിവരം കൈമാറിയിട്ടുമുണ്ട്. ആപ്പിലെ ന്യൂനത ചൂണ്ടിക്കാട്ടി ആര്‍ബിഐയ്ക്ക് കത്ത് നല്‍കിയതായും ഐജി അറിയിച്ചു.

ആപ്പ് വഴി ബാങ്ക് അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുത്താണ് തട്ടിപ്പ് നടത്തുന്നത്. പലപ്പോഴും അക്കൗണ്ടിന്റെ ഉടമ ഇത് അറിയുന്നത് തട്ടിപ്പ് നടന്നതിന് ശേഷം മാത്രമായിരിക്കും. തട്ടിപ്പ് വഴി ഒരു ദിവസം ഒരു ലക്ഷം രൂപവരെ ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധിക്കും.

Top