ആക്ടിവിസ്റ്റിനെ പുറത്താക്കി ആപ്പിൾ; വിവരങ്ങൾ ചോർത്തിയെന്ന് കമ്പനി

കാലിഫോർണിയ : കമ്പനിയിലെ വിവേചനം, വംശീയത, ലിംഗവിവേചനം എന്നിവയ്ക്കെതിരെ സംഘടിക്കുന്ന ജീവനക്കാരുടെ പ്രസ്ഥാനമായ ആപ്പിള്‍ടൂവിന്റെ നേതാക്കളില്‍ ഒരാളെ ആപ്പിള്‍ പുറത്താക്കി.

കമ്പനിയുടെ ഉപകരണങ്ങളിലെ മെറ്റീരിയലുകള്‍ ഡിലീറ്റ് ചെയ്തു എന്ന് ആരോപിച്ചാണ് ആപ്പിള്‍ തന്നെ പുറത്താക്കിയതെന്ന് ആപ്പിള്‍ പ്രോഗ്രാം മാനേജര്‍ ജന്നെകെ പാരിഷ് പറഞ്ഞു. അതേസമയം വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം അവര്‍ നിഷേധിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി തന്റെ ഉപകരണങ്ങള്‍ ആപ്പിളിന് കൈമാറുന്നതിനുമുമ്പ് തന്റെ സാമ്പത്തിക വിവരങ്ങളും മറ്റ് വ്യക്തിഗത വിവരങ്ങളും അടങ്ങിയ ആപ്പുകള്‍ മാത്രമെ ഡിലീറ്റ് ചെയ്തിട്ടുള്ളൂവെന്നാണ് പാരിഷ് പറയുന്നത്. ജോലിസ്ഥലത്തെ ആക്ടിവിസത്തിന്റെ പേരിലാണ് തന്നെ പുറത്താക്കിയതെന്ന് അവര്‍ വ്യക്തമാക്കി.

 

Top