Apple’s pricey MacBooks have me taking a second look

മാക്ക് ബുക്ക് എയറും മാക്ക്ബുക്ക് പ്രോയും നവീകരിച്ച മോഡലായ മാക്ക്ബുക്ക് പ്രോ 2016 ആപ്പിള്‍ പുറത്തിറക്കി. മാക്ക്ബുക്ക് പ്രോ 2016 പൂര്‍ണമായും യൂണിബോഡി തീര്‍ത്ത ലാപ്‌ടോപ്പുകളായാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

13 ഇഞ്ച് 15 ഇഞ്ച് എന്നീ രണ്ട് സ്‌ക്രീന്‍ വലിപ്പത്തിലാണ് പുതിയ മാക്കബുക്ക്. മുന്‍പത്തേക്കാള്‍ ഭാരവും കനവും കുറഞ്ഞവയാണ് പുതിയവ. നിലവില്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമായ സീറാ തന്നെയാകും ഇതിലും ഉപയോഗിക്കുക. അപ്‌ഗ്രേഡഡ് വേര്‍ഷനില്‍ ഒലെഡ് വിദ്യയായ ടച്ച്ബാര്‍ എന്ന സാങ്കേതിക വിദ്യയും ഒരുക്കുന്നു.

കീബോര്‍ഡിനു മുകളിലായി രണ്ടാമതായൊരുങ്ങുന്ന ചെറിയ ഡിസ്‌പ്ലേയായാണ് ടച്ച് ബാര്‍ ഒരുങ്ങുന്നത്. പവര്‍ കീ അടക്കമുള്ളവയും ആപ്പിള്‍ പേയ്ക്ക് സഹായകരമാകുന്ന ടച്ച് ഐഡിയും ടച്ച് ബാറില്‍ ഉള്‍ക്കൊള്ളുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ യൂസറുടെ ഇഷ്ടാനുസരണം ടച്ച് ബാറില്‍ വരുത്താനാകും എന്ന പ്രത്യേകതയുംകമ്പനി നല്കുന്നുണ്ട്.

ടി 1 പ്രോസസറാണ് മാക്ക്ബുക്ക് പ്രോയുടെ ടച്ച് ഐഡിയില്‍ ഉപയോഗിക്കുന്നത്. മുന് മോഡലുകളെ അപേക്ഷിച്ച് 67 ശതമാനം ബ്രൈറ്ററായാവും പുതിയവ വരുന്നുത്. ആറാം തലമുറ ഇന്റല്‍ കോര്‍ ഐ പ്രോസസര്‍ ആണ് ഇതില്‍ ഉപയോഗിക്കുന്നത്. അനുബന്ധമായി നാലു ജിബിറാമാണ് ഉപയോഗിക്കുന്നത്. രണ്ട് ടെറാ ബൈറ്റ് സ്റ്റോറേജാണ് മാക്ബുക്കിലുള്ളത്.

കീബോര്‍ഡിന്റെ ഇരുവശങ്ങളിലുമായി രണ്ട് സ്പീക്കറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കീബോര്‍ഡിലും പുതിയ ലുക്കുമായാണ് മാക്ക്ബുക്ക് പ്രോ ലഭ്യമാകുന്നത്. ഗ്രേ, സില്‍വര്‍ കളറുകളിലായിലാകും മാക്ക്ബുക്ക് വിപണിയില്‍ ലഭിക്കുന്നത്. രണ്ടാം തലമുറ ബട്ടര്‍ഫ്‌ളൈ സ്വിച്ച് എന്ന സാങ്കേതിക വിദ്യയും 12 ഇഞ്ച് മാക്ക് ബുക്കില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Top