ആപ്പിളിന്റെ പുതിയ ഐഫോണ്‍ ഇന്നിറങ്ങും

സന്‍ഫ്രാന്‍സിസ്കോ: എല്ലാ സെപ്‌റ്റംബറിലും ഏറ്റവും പുതിയ ഐഫോൺ മോഡൽ എത്തുന്നതിനായി ഉപയോക്താക്കൾ കാത്തിരിക്കുന്നത് പതിവാണ്. ഈ വർഷവും ആ പതിവിന് മാറ്റം ഇല്ല. ആപ്പിള്‍ ഐഫോൺ 14 സീരിസിലെ ഫോണുകളും രണ്ട് പുതിയ ആപ്പിൾ വാച്ചുകളും സെപ്തംബര്‍ 7ല്‍ നടക്കുന്ന ലോഞ്ചിംഗ് ഇവന്റില്‍ പുറത്തിറക്കും എന്നാണ് വിവരം. ചില സോഫ്‌റ്റ്‌വെയർ പ്രഖ്യാപനങ്ങളും മറ്റ് ചില ഹാർഡ്‌വെയർ ആക്‌സസറികളും ഇവന്റിൽ ഉണ്ടാകും എന്നാണ് വിവരം.

ഇവന്റ് ആരംഭിക്കുന്നത് സെപ്റ്റംബർ 7 ബുധനാഴ്ച പസഫിക് സമയം രാവിലെ 10 മണിക്കാണ്, ഇന്ത്യയില്‍ ഇത് ലഭിക്കുക രാത്രി 10.30ന് ശേഷം ആയിരിക്കും. ആപ്പിള്‍ യൂട്യൂബ് ചാനലില്‍ ഇത് തത്സമയം കാണാം.

ഇതിന് പുറമേ ആപ്പിള്‍ ടിവിയിലും ഇതിന്റെ ലൈവ് സ്ട്രീമിംഗ് കാണാനാകും. ബുധനാഴ്ച രാത്രി 10.30 നിങ്ങൾ ആപ്പ് തുറക്കുമ്പോൾ, ഇവന്റ് പേജിന്റെ മുകളിൽ ലൈവിലേക്കുള്ള ബാനര്‍ കാണാന്‍ സാധിക്കും. നിങ്ങൾ ആപ്പിളിന്റെ സ്ട്രീമിംഗ് സേവനത്തിലേക്ക് സബ്‌സ്‌ക്രൈബ് ചെയ്‌തില്ലെങ്കിലും ഈ ലൈവ് ഇവന്റ് കാണാന്‍ സാധിക്കും.

 

Top